എന്തിനു.................? test site Sunday, 4 March 2012 5 Comments


നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിശയുടെ വശ്യത പോലെ, അന്ന് നിന്‍റെ മിഴികളില്‍ തുളുമ്പി നിന്നിരുന്നു പ്രണയത്തിന്‍റെ വശ്യത, ഇന്നിതാ മായ്ഞ്ഞു പോയിരിക്കുന്നു, നിന്നിലേക്ക് എന്നെ അടുപ്പിച്ച ആ വശ്യമായ പുഞ്ചിരിയും. ഒരു പനിനീര്‍ പുഷ്പം പൂന്തോട്ടതിലെന്ന പോലെ നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നട്ടുനനച്ചു വളര്‍ത്തി. ആദ്യം മൊട്ടിട്ടു വിരിഞ്ഞ ആ  പ്രണയത്തെ ഞാനെന്‍റെ പ്രാണനെന്ന പോലെ കാത്തു പരിപാലിച്ചു. നീയാകുന്ന ആ പൂന്തോട്ടത്തില്‍ എന്‍റെ പ്രണയമാകുന്ന പനിനീര്‍ പുഷ്പം മൊട്ടിട്ടു വിരിഞ്ഞപ്പോള്‍ , അതിന്‍റെ ഓരോ ഇതളുകള്‍ക്കും എന്‍റെ രക്തത്തില്‍ ചാലിച്ച് ഞാന്‍ നിറം നല്‍കി. പക്ഷെ ഒരിക്കല്‍ അതിന്‍റെ നിറമോന്നു മങ്ങിയപ്പോള്‍, സൌരഭ്യം കുറഞ്ഞപ്പോള്‍.......... എന്‍റെ ജീവന് തുല്യം കാത്തു സൂക്ഷിച്ച ആ പനിനീര്‍ പുഷ്പത്തിന്‍റെ  ഓരോ ഇതളുകളും പറിച്ചെറിഞ്ഞു നിന്‍റെ കാല്ക്കലിട്ടു ചവിട്ടി മേതിച്ചതെന്തിനു നീ............?

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

5 comments :

  1. സത്യം ...... അവള്‍ യാതൊരു മനസാക്ഷിക്കുതുമില്ലാതെ ചവുട്ടി മെതിച്ചു

    ReplyDelete
  2. നന്ദി ചേട്ടാ

    ReplyDelete
  3. നന്ദി മേഹദ്‌

    ReplyDelete
  4. വളരെ നന്ദി ചേട്ടാ

    ReplyDelete
  5. എത്ര പേരെ കുഴിയില്‍ വീഴ്ത്തിയ്ട്ടും
    എത്ര ചതിച്ചിട്ടും ,
    എന്ത് മാത്രം കണ്ണീരു കുടിച്ചിട്ടും
    നിനക്ക് മതിയായില്ലേ പ്രണയമേ ,
    ഒന്നില്‍ നിന്നും മാറ്റൊന്നിലെയ്ക്ക്
    സ്വപ്ന സഞ്ചാരം നടത്തുകയാണല്ലോ
    പുതിയ തന്ത്രങ്ങളുമായി !

    ReplyDelete