Browsing "Older Posts"

അവളെ ഞാന്‍ കൊന്നു.



 ഒരു മരണം അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ കഥയിലെ നായികയെ ഞാന്‍ മരണത്തിനു വിട്ടുകൊടുത്തു........ ക്ലാര , അവളെനിക്കു ആരൊക്കെയോ ആയിരുന്നു.........!!!

ഒരമ്മ, പെങ്ങള്‍, സുഹൃത്ത്‌, വഴികാട്ടി, കാമുകി, ഇതിലവള്‍ എനിക്ക് ആരായിരുന്നുവെന്ന് എനിക്കിപ്പോളും അറിയില്ല പക്ഷെ ഞാനവളെ കൊന്നു.

എഴുതി തുടങ്ങിയപ്പോള്‍ തോന്നാതിരുന്ന അടുപ്പം, എഴുതി എഴുതി അവളെ മരണത്തിനു വിട്ടു കൊടുത്തപ്പോള്‍ തോന്നുന്നു.

അങ്ങനെ എഴുതി പൂര്‍ത്തിയാക്കാത്ത എന്‍റെ ഭ്രാന്തന്‍ ചിന്തകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി....!!!
Friday, 17 May 2013

ആരുമില്ല..!!


കവിതകള്‍ എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു, വാക്കുകള്‍ നഷ്ട്ടപ്പെട്ടു , ഹൃദയം ശൂന്യമായി ഞാനിന്നീ കുന്നിന്‍റെ മുകളില്‍ നില്‍ക്കുന്നു എന്‍റെ മുന്നില്‍ രണ്ടു പാദം ദൂരം മാത്രം മരണം എന്ന നിത്യ സത്യത്തിലേക്ക്......!!!

എങ്കിലും പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി ആരെങ്കിലും ഒന്ന് വിളിക്കുന്നുണ്ടോ എന്ന്......! പക്ഷെ

ആരുമില്ല..!!

അപ്പോള്‍ പോകാം അല്ലെ

ഒരിക്കലും ചതിക്കാത്തവള്‍

  മുന്‍ ജന്മങ്ങളും, വരും ജന്മങ്ങളും ഉണ്ടെന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആകെയുള്ളത് ഒരേയൊരു ജീവിതം. കാത്തിരിക്കുന്നതോ ഒരേയൊരു മരണം. ആ ചെറിയ ഇടവേളയില്‍ പലരെയും കണ്ടുമുട്ടുന്നു, പലരോടും സംസാരിക്കുന്നു, പലരെയും ഇഷ്ട്ടപ്പെടുന്നു, പലരെയും വെറുക്കുന്നു, പലരെയും തല്ലുന്നു, പലരുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നു. പക്ഷെ ഒരാളെ മാത്രം പ്രണയിക്കുന്നു.

എന്ത്കൊണ്ട് ആ ഒരേ ഒരു പ്രണയം മരണത്തോട് തോന്നിക്കൂടാ. ഞാനിത് പറയുമ്പോള്‍ പല '' പോസിറ്റീവ് '' ബുജികളും എന്നെ ചാടിക്കടിക്കാന്‍ വരും. പക്ഷെ ഒന്നാലോചിക്കുക നമ്മുടെ ജീവിതത്തില്‍ ഭയം കടന്നുവരുന്നത്‌ എന്തുകൊണ്ടാണ് മരണത്തെ ഭയക്കുന്നതുകൊണ്ട്, മറിച്ചു മരണത്തെ പ്രണയിക്കുന്നവനു ഭയമില്ല. കാരണം അത് വരേണ്ട സമയത്ത് വരും നമ്മള്‍ എത്ര പേടിച്ചാലും..

അതുകൊണ്ട് ഞാന്‍ മരണത്തെ പ്രണയിക്കുന്നു, ഒരിക്കലും വറ്റാത്ത നീരുറവയായി ആ പ്രണയം എന്നില്‍ അവശേഷിക്കും അവള്‍ എന്നെ പുല്‍കുംവരെ....!!!
Thursday, 9 May 2013

എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍


'' നിന്‍റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില്‍ മായുമ്പൊ അത് അതിന്‍റെ പാട്ടിനുപോകും. നീ നീയായിരിക്കുക അപ്പോള്‍ നിനക്കുള്ളവ നിന്നെ തേടിവരും, നിന്റേതു അല്ലാത്തവ നിന്നില്‍ നിന്നും അകന്നുപോകും. ഒന്നും തട്ടിപ്പറിചെടുക്കരുത് കാരണം നീയങ്ങനെ ചെയ്യുമ്പോ മറ്റൊരാള്‍ക്ക് അവനവകാശപ്പെട്ടത്‌ നഷ്ട്ടമാകും ''
Friday, 3 May 2013

എന്നെ മയക്കിയ ആ പുഞ്ചിരി !!


ഒരു നിലാവ് പെയ്യുന്ന രാത്രിയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. ആ വഴിവിളക്കിന്‍റെ ചുവട്ടില്‍ അവള്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു. പുഞ്ചിരി തുളുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍, പക്ഷെ ആ പുഞ്ചിരിയിലൂടെ അവള്‍ എന്തൊക്കെയോ മറക്കുന്നുണ്ടെന്നു തോന്നി. ആ പുഞ്ചിരിയാണ് ഇന്നത്തെ എന്നെ ഞാനാക്കി മാറ്റിയത്.

അതൊരു ബസ്‌ സ്റ്റോപ്പ്‌ ആയിരുന്നു. അവിടെ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവില്‍ നക്ഷത്രങ്ങല്‍ക്കിടയിലെ ചന്ദ്രബിംബം എന്നപോലെ അവളുടെ പുഞ്ചിരി മുന്നിട്ടു നിന്നു. ഞാനവളുടെ അരികില്‍ പോയി നിന്നപ്പോള്‍, അവളോട്‌ ഒന്ന് സംസാരിക്കുവാന്‍ എന്‍റെ മനസ് ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെയുള്ളിലെ അപകര്‍ഷതാ ബോധം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പക്ഷെ എപ്പോളോ വീണ്ടുകിട്ടിയ ധൈര്യത്തില്‍ ഞാനവളോട് ഒരു ഹായ് പറഞ്ഞു.

പീഡനം ഒരു ഹോബി ആക്കിയ നമ്മുടെ ഇന്ത്യയില്‍ എന്നെപ്പോലൊരു ചെറുപ്പക്കാരന്‍ സന്ധ്യാസമയത്ത് ചെന്ന് ഹായ് പറയുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും ചെയ്യുന്നതുപോലെ അവള്‍ മുഖം വക്രിച്ചു എന്നെ രൂക്ഷമായൊന്നു നോക്കി. പണ്ട് ന്യൂട്ടന്‍ ആപ്പിള്‍ മരത്തിന്‍റെ കീഴില്‍ ഇരുന്നില്ലായിരുന്നെങ്കില്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിക്കില്ലായിരുന്നല്ലോ എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാവവളുടെ അടുത്ത് നിന്നു. പക്ഷെ ആപ്പിളിന് പകരം ഞാന്‍ പ്രതീക്ഷിച്ചു ചെരുപ്പ് ആരുന്നു.

പക്ഷെ എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതുപോലെ അപ്പോള്‍ പെട്ടെന്നൊരു കാര്‍ അതിലെ പോവുകയും, അതിന്‍റെ ശക്തിയില്‍ വീശിയ കാറ്റിലെ പൊടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ പെട്ടെന്ന് പുറകോട്ടു നീങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷെ നീങ്ങി നിന്നവഴിക്കു അവള്‍ എന്നെ അറിയാതെയൊന്നു തട്ടി. പെട്ടെന്ന് അവള്‍ എന്നെ നോക്കി ഒരു സോറി ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്നേ ഞാനവളോടൊരു സോറി ചോദിച്ചു. അതുകേട്ട് അവളൊന്നു പുഞ്ചിരിച്ചു.

ആ പുഞ്ചിരിയില്‍ വീണ്ടുകിട്ടിയ പ്രചോദനത്തില്‍ ഞാനവളോട് സംസാരിക്കാന്‍ തുടങ്ങി. പൊതുവേ ആരെയും സംസാരിച്ചു വീഴ്ത്താന്‍ കഴിവില്ലാത്ത എന്‍റെ സംസാരം അവള്‍ക്കിഷ്ട്ടപ്പെട്ടതുപോലെ തോന്നി. ഞാനവളോട് വാ തോരാതെ സംസരിച്ചുവെങ്കിലും അവള്‍ മറുപടികളില്‍ പലതും ഒരു പുഞ്ചിരിയില്‍ ഒതുക്കി. ഒരാണ് ചിരിച്ചാല്‍ അതിനു ഒരു അര്‍ത്ഥവും, ഒരു പെണ്ണ് ചിരിച്ചാല്‍ അതിനു ഒരായിരം അര്‍ത്ഥങ്ങളും ഉണ്ടാകും എന്ന് എവിടെയോ കേട്ടിട്ടുള്ളതുകൊണ്ടു ഞാനവളോട് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല.

എന്‍റെ പല ചോദ്യങ്ങളും അവളെ വേദനിപ്പിക്കുന്നുണ്ടെന്ന് അവളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞുവെങ്കിലും അതവള്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവച്ചു. ആദ്യ കാഴ്ചയില്‍ തോന്നുന്ന പ്രണയത്തിനു എത്രത്തോളം ആഴമുണ്ടാകും എന്നറിയില്ലായിരുന്നുവെങ്കിലും. എനിക്കവളോട്, അല്ല അവളുടെ പുഞ്ചിരിയോട്‌ തോന്നിയത് അങ്ങനൊരു പ്രണയമായിരുന്നു. പക്ഷെ സംസാരത്തിനിടയില്‍ എവിടെയോ അവള്‍ പ്രണയത്തെ വെറുക്കുന്നു എന്ന് പറഞ്ഞതിനാല്‍ ഞാന്‍ എന്‍റെ പ്രണയത്തെ എന്‍റെ ഹൃദയമാകുന്ന ചില്ലുകൂട്ടില്‍ ഒളിപ്പിച്ചു വച്ചു.

പക്ഷെ ഞാന്‍ പറയാതെ അവളെന്നെ അറിയുന്നുണ്ടായിരുന്നു. അവളതു ദ്വയാര്‍ത്ഥമുള്ള വാക്കുകളില്‍ കൂടി പ്രകടിപ്പിക്കുകയും ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ അവളെന്നോട് വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി. ഇവള്‍ എന്‍റെ പെണ്ണാണ് എന്ന് മനസ്സില്‍ ആരോ പറയുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരി മായാതിരിക്കാന്‍ ഞാനത് മറച്ചു വച്ചു. കാരണം അത്രയും സമയംകൊണ്ട് അവളെനിക്കു ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു. അവളിലെ എന്‍റെ കാമുകിയെക്കാളേറെ അവളിലെ സുഹൃത്തിനെ ഞാന്‍ ആഗ്രഹിച്ചു.

പക്ഷെ എപ്പോഴോ എന്‍റെ വായില്‍  നിന്ന് അറിയാതെ വീണുപോയ എന്‍റെ പ്രണയത്തിനു അവള്‍ വീണ്ടും ഒരു പുഞ്ചിരിയിലൂടെ ഉത്തരം നല്‍കി. എങ്കിലും ആ പുഞ്ചിരിയില്‍ അവള്‍ ഒളിപ്പിച്ചുവച്ചത് എനിക്ക് മനസിലാക്കാന്‍ പാകത്തിനുള്ള അവളുടെ പ്രണയമായിരുന്നു. പക്ഷേ കണ്ടും കേട്ടും കൊതിതീരുന്നതിനു മുന്നേ അവള്‍ കാത്തുനിന്ന ബസ്‌ എത്തിക്കഴിഞ്ഞിരുന്നു. ആ ഡ്രൈവറെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അവളോട്‌ ബൈ പറയുമ്പോള്‍ എന്‍റെ ഹൃദയം അവള്‍ പറിചെടുത്തുകൊണ്ട് പോകുന്നതുപോലെ തോന്നി.

ഒടുവില്‍ ആര്‍ക്കോ വായുഗുളിക വാങ്ങാനെന്ന പോലെ ആ ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ അവളെന്നെ തിരിഞ്ഞുനോക്കി. ആപ്പോള്‍ ആ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു...... എന്നോട് പറയാതെ ബാക്കിവെച്ച അവളുടെ സങ്കടങ്ങളുടെ കൂടെ എന്നോടുള്ള പ്രണയവും ഒളിപ്പിച്ചു അവള്‍ പോയി..........

Sunday, 28 April 2013

എന്‍റെ പ്രണയം


സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും
നിന്‍ ചുംബനത്തിന്‍ മധുരവും, അതിലൂറിവരും
നിഴലിന്‍റെ കോണിലെ കയ്പിന്‍ വേദനയും.

നിന്‍ മിഴികളില്‍ തെളിഞ്ഞ മിഴിനീരും,
അതടര്‍ന്നുവീണ നിന്‍ ചുണ്ടിലെ പുഞ്ചിരിയും
സ്നേഹിച്ചു നീയെന്നെ കൊല്ലതെകൊന്നു
എന്നിട്ടെന്തെ നീയെന്നെ കൊല്ലാതെവിട്ടു.

കാണുന്നു ഞാന്‍ നിന്‍ മുടിയിലെ പുഷ്പോത്സവവും,
അതെത്തിനിന്ന നിന്‍ അരക്കെട്ടിലെ ആഭരണ കൂട്ടവും
അന്നനട നടക്കുന്നു നീയെതെവിടെക്കെന്നറിയാതെ-
യെങ്കിലും ഞാനുമിതാ നിന്‍ പാദം പിന്തുടരുന്നു.

ഒടുവില്‍ കണ്ടുനിന്‍ മുഖവും മിഴികളും.
അതില്‍ കത്തിനിന്ന പുച്ഛത്തിന്‍ നിഴലുകളും
പക്ഷെ നീയരുതെയെന്നോതിയ മാത്രയില്‍ നിനക്ക് തന്നു
ഞാനെന്‍ രക്തതില്‍ക്കുതിര്‍ന്ന നഷ്ട്ട സ്വപ്നങ്ങളും

കണ്ടു നിന്നു ഞാനാര്‍ത്തിയോടെ നിന്‍ പ്രാണന്‍
അലറിയൊടുവിലൊരു വിലങ്ങായെന്നെ പുല്കിയതും
സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും

Tuesday, 16 April 2013

അവന്‍റെ സ്വപ്നം

 
അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട ആവശ്യമില്ലല്ലോ. പകലന്തിയോളം തെരുവ് തെണ്ടി കിട്ടുന്നതു മുഴുവന്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നവര്‍ക്ക് കൊടുത്ത് അരവയറുമായി ബോധം കെട്ടുറങ്ങുന്ന തെരുവിന്‍റെ മക്കള്‍ക്ക്‌ നാളയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുമില്ല.

പക്ഷെ അവന്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത് വളരെയേറെ പ്രതീക്ഷലുമായ് ആയിരുന്നു. പതിവുപോലെ അവന്‍റെ സ്വപ്നത്തില്‍ അവനു നടന്നു കയറുവാനുള്ള ചവിട്ടു പടികള്‍ അവനെ മാടി വിളിച്ചു. കയറുന്തോറും എണ്ണം കൂടിവരുന്ന ആ പടികളില്‍ അവന്‍ തളര്‍ന്നിരുന്നപ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും കയറുവാന്‍ പ്രലോഭിപ്പിച്ചു. ഉയരങ്ങളില്‍ എത്തിച്ചേരുവാനുള്ള അവന്‍റെ ആഗ്രഹം അവന്‍റെ ക്ഷീണത്തെ ഇല്ലാതാക്കി.

ഓരോ പടി കയറുന്തോറും അവന്‍റെ മുന്നില്‍ ഈ ലോകത്തിന്‍റെ ആഡംബരങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. എങ്കിലും അവനെ നയിച്ച പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ മുന്നോട്ടു ആനയിച്ചുകൊണ്ടെയിരുന്നു. യാഥാര്‍ത്യവും സ്വപ്നവും തിരിച്ചറിയാതെ അവനാ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി.

ഇടയ്ക്കു വച്ചു അവന്‍ തന്നെ അകര്‍ഷിച്ച പലതിലേക്കും തിരിഞ്ഞു നോക്കിയെങ്കിലും പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു, കാരണം അവനായി കാത്തുവച്ചിരുന്ന സൌഭാഗ്യങ്ങളിലേക്ക് എത്തുവാന്‍ അവനിനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. തന്നെപ്പോലെ കയറി തുടങ്ങിയവര്‍ പലരും വഴിയില്‍ തളര്‍ന്നു വീഴുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു. പക്ഷെ തന്നെ നയിച്ച പ്രതീക്ഷയുടെ തണലില്‍ അവന്‍റെ ക്ഷീണമെല്ലാം വിട്ടുമാറി.

അങ്ങനെ പടികള്‍ കയറുന്നതിനിടയിലാണ് അവന്‍ അവളെ കണ്ടുമുട്ടിയത്‌. അവള്‍ എന്ന് പറഞ്ഞാല്‍ ഒരു മാലാഖക്കുട്ടി. അവള്‍ കരയുകയായിരുന്നു, അവനെപ്പോലെ അവളും തന്‍റെ ലക്ഷ്യസ്ഥാനം തേടിയിറങ്ങിയതാണ്. ഒടുവില്‍ വഴിതെറ്റി ആരുമില്ലാതെ, എങ്ങോട്ട് പോകണമെന്നറിയാതെ അവള്‍ കരയുന്നു. കരഞ്ഞു തളര്‍ന്ന അവളുടെ കണ്ണുകള്‍ ആ സൌന്ദര്യത്തിന്‍റെ മാറ്റ് കൂട്ടിയതായി അവന് തോന്നി. അതവനില്‍ അനുരാഗത്തിന്‍റെ വിത്ത് പാകി. പക്ഷെ അവന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു.

എങ്കിലും തന്‍റെ ദ്രിഷ്ട്ടിയില്‍ പതിഞ്ഞ ആ പ്രണയത്തെ വിട്ടുപോകാന്‍ അവനു മനസുവന്നില്ല. തന്‍റെ പ്രതീക്ഷകളുടെ വിലക്ക് മറികടന്നു അവന്‍ അവളുമായി താഴേക്കിറങ്ങി. കേറിയ പടികള്‍ ഇറങ്ങുന്തോറും അവളുടെ മുഖം സന്തോഷത്താല്‍ നിറയുന്നത് അവന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവന്‍ തന്‍റെ അനുരാഗം അവളോട്‌ തുറന്ന് പറഞ്ഞു. ക്ഷണികവും കൃത്രിമവും ആയ എതിര്‍പ്പുകല്‍ക്കൊടുവില്‍ അവള്‍ അവനു തന്‍റെ ആദ്യ പ്രണയ ചുംബനം കൈമാറി.

പക്ഷെ ആ സന്തോഷത്തിനു വിരാമമിട്ടുകൊണ്ട് അവളുടെ ലക്ഷ്യസ്ഥാനത് അവരെത്തിചെര്‍ന്നു. തന്‍റെ ജീവിതം തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അവനു തന്‍റെ അവസാന ചുംബനവും നല്‍കി പറന്നു പോയി. അവള്‍ക്കിപ്പോള്‍ തന്‍റെ ജീവിതം തിരിച്ചുകിട്ടി. എങ്കിലും അവന്‍ തന്‍റെ യാത്ര തുടരുവാന്‍ നോക്കി. അപ്പോള്‍ മാത്രമാണവന്‍ ഒരിക്കല്‍ തിരിച്ചിറങ്ങിയ പടികള്‍ വീണ്ടും കയറുവാന്‍ സാധിക്കുകയില്ല എന്ന സത്യം തിരിച്ചറിഞ്ഞത്.

അവന്‍ ദൂരേക്ക്‌ നോക്കി. അതാ അങ്ങുദൂരെ തനിക്കെത്തിചെരേണ്ട അവസാന പടിയുടെ തൊട്ടുതാഴെ തന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി നിക്കുന്നു. ഒരു പടിയുടെ താഴെവച്ച് അവള്‍ക്കുവേണ്ടി താന്‍ എറിഞ്ഞുടച്ചത്‌ തന്‍റെ ജീവിതവും പ്രതീക്ഷകളുമാനെന്നു അവന്‍ അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അത് കാണാനാവാതെ അവന്‍ തന്‍റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോളേക്കും യാധര്ത്യതിലും സ്വപ്നത്തിലും അവന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞ് കഴിഞ്ഞിരുന്നു.

അപ്പോളും അവന്‍ അവളെ വെറുത്തിരുന്നില്ല...!!
Friday, 12 April 2013

കിളി പോയി

കിളി പോയി
===========

(ഗദ്ഗദം:-- അതൊരു ഒന്നൊന്നര പോക്കായിപ്പോയി )

അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്..... ഏതു......?

റൂമില്‍ നിന്നിറങ്ങുമ്പോള്‍ കാള്‍ വന്നു, പടം ഹൌസ് ഫുള്‍ ആയിരിക്കും എന്ന്. കൂടെയുള്ള ഒരുത്തനെ രാവിലെ കുത്തിപ്പൊക്കി ടിക്കറ്റ്‌ എടുക്കാന്‍ വിട്ടിരുന്നു. പക്ഷെ സൂര്യന്‍ നെറുകംതലയില്‍ വന്നാലും എണീക്കാതവന്മാര്‍ എല്ലാം ഇന്ന് രാവിലെ എണീറ്റ്‌ അതിന്‍റെ മുന്നില്‍ ക്ഷമയോടെ കാത്ത് നീല്പ്പുണ്ടായിരുന്നു. ഇത്രയും ക്ഷമ നമ്മുടെ നാട്ടിലെ ബിവറെജിന്‍റെ മുന്നില്‍ പോലും കാണുകേല.

കിട്ടിയ ബസിനു ചാടി കയറി ഞങ്ങള്‍ എല്ലാം കൂടെ പടം കാണാന്‍ പുറപ്പെട്ടു. അങ്ങനെ തീയേറ്ററിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലവന്‍ ദോണ്ട് ഏറ്റവും പുറകില്‍ മറ്റേ ‘’ ലത് ‘’ പോയ അണ്ണാനെ പോലെ നിപ്പുണ്ടാരുന്നു. അവന്‍റെ ലത് എങ്ങോട്ട് പോയി എന്ന് നോക്കുന്നതിനിടയില്‍ ആണ്, അവളെ ഞാന്‍ കണ്ടത.....!!!

ആരെ.....?

അത് തന്നെയാണ് ഞാനും നോക്കുന്നത് ആരാണവള്‍. എല്ലാ സിനിമകളിലും നായകന്‍ നായികയെ കണ്ടു മുട്ടുമ്പോള്‍ ഉള്ളതുപോലെ ഒരു ചെറിയ ചാറ്റല്‍ മഴ പെയ്തു. മുന്നിലുള്ള മരങ്ങളിലെ ഇലകള്‍ എല്ലാം സ്ലോ മോഷനില്‍ കൊഴിഞ്ഞു വീണു. അവളുടെ മിഴികള്‍ മൊബൈലില്‍ എന്തിനോ വേണ്ടി തപ്പി നടക്കുന്നുണ്ടായിരുന്നു.

അവളുടെ പനംകുല പോലത്തെ കാര്‍ക്കൂന്തല്‍ ആ ഇളം കാറ്റില്‍ ഒന്ന് ആടി, അവള്‍ ആ മതിലില്‍ ചാരി നിന്ന് അക്ഷമയോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ധൂം സിനിമയില്‍ ഉദയ് ചോപ്ര കണ്ടതുപോലെ ഞാനും കണ്ടു തലയുടെ മോളില്‍ ഒരു വട്ടത്തില്‍ ഞാനും അവളും, രണ്ട് സൈഡില്‍ ആയി രണ്ട് പിറുങ്ങാണികളും.

പെട്ടെന്ന് അവള്‍ക്കൊരു കാള്‍ വന്നതും, അവളുടെ മുഖം സന്തോഷത്താല്‍ ചുമന്നു തുടുതു. എന്നെച്ചു എന്നെ നോക്കി ഹൈ വോള്‍ട്ടേജില്‍ ഒരു പുഞ്ചിരി. അപ്പോള്‍ തട്ടത്തിന്‍മറയത്തില്‍ നിവിന്‍ പൊളി നിന്നതുപോലെ കണ്ണുമടച്ചു ഞാനുമൊന്നു നിന്നുപോയി. കണ്ണ് തുറന്നപ്പോള്‍ ദേ ഒരുത്തന്‍ സ്ലോ മോഷനില്‍ എന്‍റെ മുന്നില്‍ കൂടെ പോകുന്നു. ലവള്‍ അവനെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. എന്നെച്ചു രണ്ടും കൂടി എങ്ങോട്ടോ നടന്നു പോകുന്നു. ഇതെല്ലാം ഒറ്റ നോട്ടത്തില്‍ ഐ.സി.യു വില്‍ ബോധം ഇല്ലാതെ കിടക്കുന്നവന്‍ ഫ്ലാഷ് ബാക്ക് സ്വപ്നം കാണുന്നതുപോലെ ഞാന്‍ കണ്ടു.

അവള്‍ പോയപ്പോ ആണ് അവള്‍ ചാരി നിന്ന മതിലിലെ സിനിമാ പോസ്റ്ററിലെ പേര് ഞാന്‍ കണ്ടത് അതിങ്ങനെ ആയിരുന്നു

‘’ കിളി പോയി ‘’ , ( കിളി ചുമ്മാ പോയതല്ല കിളിയെ ആ കാര്‍ക്കോടകന്‍ അടിചോണ്ടുപോയി )

അപ്പോളാണ് ഇത്രയും നേരം ഞാന്‍ സ്ലോ മോഷനില്‍ പെയ്യുന്ന മഴയും, പൊഴിഞ്ഞു വീഴുന്ന ഇലകളും റോഡിന്‍റെ നടുക്ക് അവളെ വായീ നോക്കി നിന്ന എന്നെ എല്ലാരും കൂടെ നല്ല എ ക്ലാസ്സ്‌ തെറി വിളിച്ചതാണെന്നു മനസിലായത്.

ചമ്മിയത് പുറത്തു കാണിക്കാതെ, ആദ്യമായി ഭൂമ്യിലേക്ക് വന്ന അന്യഗ്രഹ ജീവിയെപ്പോലെ ഞാന്‍ തീയേറ്ററിലേക്ക് നടന്നു.. :D
Wednesday, 10 April 2013

കൊമ്പും വാലും പിന്നെ ഒരു മെസേജും

 
മനസ്സില്‍ ഉള്ളത് പകര്‍ത്താന്‍ വരികള്‍ കിട്ടുന്നില്ല, എന്നാ പിന്നെ അഞ്ചാറു അക്ഷരങ്ങളെ പെറുക്കി കൂട്ടി എന്നെതെലുമൊക്കെ തട്ടിക്കൂട്ടാം എന്ന് വിചാരിച്ചപ്പോ അക്ഷരങ്ങള്‍ നല്ല നാടന്‍ തെറിയും വിളിച്ചോണ്ട് അവന്മാരുടെ പാട്ടിനു പോയി.

എന്നാ പറ്റിയെടാ മക്കളെ എന്ന് ചോദിക്കാന്‍ വന്നെങ്കിലും അടുത്തത് തന്തക്കും തള്ളക്കും വിളിക്കും എന്ന് നല്ല നിശ്ചയം ഒള്ളോണ്ട് മത്തായി ചേട്ടന്‍റെ ഹോട്ടെലീന്നു വന്ന മീന്‍ പോരിച്ചതിന്‍റെ മണം അടിച്ചപ്പോ വായില്‍ നിറഞ്ഞ വെള്ളത്തോടൊപ്പം ഞാനതങ്ങു വിഴുങ്ങി.

അപ്പൊ പിന്നെ ബോറടി മാറ്റാന്‍ എന്നാ ചെയ്യും എന്നാലോചിച്ചപ്പോ. എപ്പോളും എനിക്ക് കുരുട്ടു ബുദ്ധി ഉപദേശിച്ചു തരാരുള്ള ആ വാലും രണ്ട് കൊമ്പും ഒള്ള സാധനം എന്‍റെ മനസ്സില്‍ വന്നു പറഞ്ഞു ഫേസ്ബുക്കില്‍ പോയിരുന്നു പഞ്ചാരയടിക്കാന്‍.

അവനെ പിണക്കണ്ട എന്ന് കരുതി നേരെ പോയിരുന്നു ലാപ്ടോപ് എന്ന കുന്തം തുറന്നു സുക്കെര്‍ അണ്ണനെ മനസ്സില്‍ ധ്യാനിച്ച്‌ ഫേസ്ബുക്ക്‌ തുറന്നു നോക്കിപ്പോ അമ്മച്ചിയാണേ ചങ്ക് കത്തിപ്പോയി, ഒരൊറ്റ തരുണീമണി പോലും റിക്വസ്റ്റ് അയച്ചിട്ടില്ല. പിന്നെ ആകെക്കൂടി വന്നു കിടന്ന ''''' മെസേജ്'''''' ആക്രാന്തത്തോടെ വലിച്ചു തുറന്നു.

എന്‍റെയീ ആക്രാന്തം കണ്ട് നേരത്തെ വന്ന രണ്ട് കൊമ്പും വാലും ഒള്ള ആ സാധനം എന്നെ നോക്കി പല്ലിളിച്ചു കാട്ടി. മെസേജ് തുറന്നു നോക്കാനുള്ള ആക്രാന്തത്തില്‍ ഞാനത് കാര്യമാക്കിയില്ലെങ്കിലും അടുത്ത നിമിഷം ഞാനതിനെ കഞ്ഞാം പുഞ്ഞാം തെറി വിളിചോടിച്ചു കാരണം എനിക്ക് വന്ന മേസേജ് ഇതായിരുന്നു.

'' സോറി ഡാ........ ഇന്നലെ എനിക്കൊരു മാരേജ് പ്രൊപോസല്‍ വന്നു. ഞാന്‍ സമ്മതിച്ചില്ലേ മമ്മി സൂയിസൈട് ചെയ്യൂന്നു പറഞ്ഞു , നീയെന്നെ ഇനിമുതല്‍ ഒരു പെങ്ങള്‍ ആയി കാണണം "

അത് കഴിഞ്ഞു ഇതുവരെ മംഗ്ലീഷ് പോലും നേരെ ചൊവ്വേ പറയാത്ത അവളുടെ ഒരു ഇന്ഗ്ലീഷും ( സഭ്യത എന്‍റെ കൂടപ്പിറപ്പ് ആയതുകൊണ്ടും, സുക്കെര്‍ അണ്ണന്‍ പിണങ്ങും എന്നുള്ളത് കൊണ്ടും ഇവിടെ പ്രയോഗിക്കാന്‍ ഉദ്ദേശിച്ച വാക്ക് ഞാന്‍ വെട്ടിച്ചുരുക്കുന്നു )

u r always in ma prayerz hm take cre da ummaah ♥ ♥ ♥

അവസാനം ഉള്ള നാല് സാധനം എന്നാത്തിനാ എന്നെനിക്കു മനസിലായില്ലെങ്കിലും , അടുത്ത ഒരാഴ്ചത്തേക്ക് അവളുടെ അപ്പനും അമ്മയും നിര്‍ത്താതെ തുമ്മും എന്നെനിക്കുറപ്പായിരുന്നു.

എന്നതാണേലും കുറച്ചു മുന്നേ അക്ഷരങ്ങള്‍ എന്നെ തെറി വിളിച്ചത് എന്നാതിനാനെന്നു അപ്പോളാണ് മനസിലായത്.

അവന്മാരും ഏതോ അവളുമാരെ പ്രണയിച്ചുകാണും, പാവം പുള്ളാര്!!!

( എന്നാലും കൊമ്പും വാലും ഉള്ളതിനെ ചുമ്മാ പിണക്കണ്ടായിരുന്നു, എന്‍റെ കയ്യില്‍ ഇരുന്ന ദിനേശ് ബീഡി കുറ്റബോധത്താല്‍ നീറി നീറി പുകഞ്ഞു )
Tuesday, 26 March 2013

ഞാനെന്തേ ഇങ്ങനെ.........?



''' എനിക്ക് എല്ലാവരുമുണ്ട്‌ പക്ഷെ ഞാന്‍ അനാധനാണ്
എനിക്ക് സമ്പതുണ്ട് പക്ഷെ ഞാന്‍ ദരിദ്രനാണ്
എനിക്ക് ആരോഗ്യമുണ്ട് പക്ഷെ ഞാന്‍ രോഗിയാണ്
എനിക്ക് കാഴ്ചയുണ്ട് പക്ഷെ ഞാന്‍ അന്ദനാണ്
എനിക്ക് വിദ്യാഭ്യാസമുണ്ട് പക്ഷെ ഞാന്‍ നിരക്ഷരനാണ് '''

കാരണം ഞാനൊരു മനുഷ്യനാണ് എന്‍റെ മോഹങ്ങള്‍ സമുദ്രത്തിലെ തിരകള്‍ പോലെ, അവയ്ക്ക് അവസാനമില്ല. സാധിക്കാത്ത മോഹങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്ന ഞാനെങ്ങനെ ഉള്ളതുകൊണ്ട് ത്രിപ്തിപ്പെടും.

'''' എനിക്ക് ജീവനുണ്ട് പക്ഷെ ഞാന്‍ ജഡത്തിനു സമം, എന്തെന്നാല്‍ എന്‍റെ മനസ് എന്നിലില്ല അത് ലോകത്തിനു പുറകെ ആര്‍ത്തിപൂണ്ട് പരക്കം പായുന്നു '''
Thursday, 14 March 2013

എന്നാ ഇപ്പൊ പറയുക



'' ഞാന്‍ നിന്നെ പ്രണയിക്കുന്നു. ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്‍റെ പ്രണയം നിന്നോട് തുറന്നു പറയാന്‍ കഴിയുകയില്ല കാരണം അത് നിന്നിലെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തും . അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയത്തേക്കാളേറെ നിന്നിലെ സുഹൃത്തിനെ ഞാന്‍ സ്നേഹിക്കുന്നു ''

എങ്കിലും എന്‍റെ ഡയറിയില്‍ നിന്നോടുള്ള പ്രണയം ഞാനെന്‍റെ രക്തത്താല്‍ കോറിയിടും. ഒരിക്കല്‍ ഞാനീ ഭൂമിയില്‍ നിന്ന് വിടവാങ്ങുന്ന നിമിഷമെങ്കിലും അത് നിന്‍റെ കൈകളില്‍ എത്തിച്ചേരും എന്ന പ്രതീക്ഷയോടെ

 

: നീയറിയാതെ നിന്നെ പ്രണയിക്കുന്ന ഒരു സുഹൃത്ത്‌
Wednesday, 13 March 2013

പക്ഷെ ഇതൊക്കെ എന്തിനുവേണ്ടി ആയിരുന്നു...?



''' ഞാനൊരിക്കല്‍ കേള്‍ക്കണം എന്നാഗ്രഹിച്ച
ആ ഗാനത്തിന്‍റെ ശ്രുതിയായി നീയെന്നിലേക്ക്
ഒഴുകിയെത്തി, ഞാന്‍ പോലുമറിയാതെ
ഒടുവില്‍ ആ ഗാനം മുഴുമിപ്പിക്കാതെ നീ -
എന്നില്‍ നിന്നും പറന്നകന്നു '''

പക്ഷെ ഇതൊക്കെ എന്തിനുവേണ്ടി ആയിരുന്നു...?


Sunday, 10 March 2013

ചിന്തകള്‍ വഴി മാറാന്‍ തുടങ്ങിയിരിക്കുന്നു


വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു.
എന്നില്‍ നിന്നും ഓടിയകലുന്ന നിഴലിനോടൊരിക്കല്‍ ഞാന്‍ ചോദിച്ചിരിന്നു നിന്നെപ്പറ്റി, പക്ഷെ പരിഭവം മൂത്ത കാമിനിയെപ്പോലെ അവന്‍ ഉരിയാടാതെ നിന്നു.

കാറ്റത്ത്‌ പറത്തിവിട്ട അപ്പൂപ്പന്‍ താടി പോലെ നിലയില്ലാ കയത്തില്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന കളിവള്ളമാണ് എന്‍റെ ചിന്തകള്‍. കൂടെ കൂരിരുട്ടില്‍ പതിയിരിക്കുന്ന ആപത്ത് പോലെ എന്‍റെ നിഴലും.

കരിയിലയും മണ്‍കട്ടയും പോലെ സ്വന്തം നിലമറന്നു അവയെന്നോട് യുദ്ധം ചെയ്യുന്നു. കാലത്തിനനുസരിച്ച് ഓടിമറയുന്ന മേഘശകലങ്ങള്‍ പോലെ അവയെന്നില്‍ നിന്നു കൂരിരുട്ടിലേക്ക് ഓടി മറയുന്നു

എങ്കിലും ഞാനറിയുന്നില്ല എന്തിനു നിങ്ങളെന്നോടു പരിഭവം കാട്ടുന്നുവെന്ന്...

പക്ഷെ ഓര്‍ക്കുക, ഞാനില്ലെങ്കില്‍ നിങ്ങളുമില്ല എന്ന നിത്യസത്യം .......!!!


Sunday, 3 February 2013

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ നീയെനിക്കായ് ...?


ആ നിലാവുള്ള രാത്രിയില്‍ അങ്ങകലെ മിന്നിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന വഴി വിളക്കില്‍ നിന്നും ചിതറിയെത്തിയ അരണ്ട വെളിച്ചത്തില്‍ ഞാനവന്‍റെ മുഖം കണ്ടു. രാത്രിയുടെ മനം മടുപ്പിക്കുന്ന എക്കാന്തതയിലും അവന്‍ മയങ്ങുകയാണ്.

പെയ്തൊഴിഞ്ഞ മഴയുടെ വിടവാങ്ങലില്‍ മനം നൊന്ത മേഘശകലങ്ങളുടെ നെടുവീര്‍പ്പെന്നോണം പതിഞ്ഞ ശബ്ദത്തില്‍ മുഴങ്ങിയ

ഇടി നാദവും. അതിനു വഴിതെളിക്കാനെന്ന പോലെ മിന്നിത്തെളിഞ്ഞ കൊള്ളിയാനും അവന്‍റെ സുഖനിദ്രയെ ലവലേശം ബാധിച്ചില്ല.

രക്തദാഹിയായി അതിലെ പാറി നടന്ന ഒരു കൊതുക്, തന്‍റെ ദാഹ ശമനത്തിനായി അവന്‍റെ നെറ്റിയില്‍ പതിഞ്ഞിരുന്നപ്പോള്‍ ആ ഇക്കിളിപ്പെടുത്ത സുഖമുള്ള നേരിയ വേദന അവനെ നിദ്രയില്‍ നിന്നുനര്‍തുമോ എന്ന് ശങ്കിച്ച ഞാനതിനെ ഓടിക്കാനായി കൈകള്‍ വീശിയെങ്കിലും . അത് തന്നെ ഒന്നും ചെയ്യില്ല എന്ന മട്ടില്‍ ആ കൊതുക് തന്‍റെ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോളാണ് കട്ടിലില്‍ കിടക്കുന്ന ദേഹത്തിനു എന്നോടുള്ള രൂപ സാദ്രിശ്യം എന്‍റെ ദ്രിഷ്ട്ടിയില്‍ പെട്ടത്.

അതെ അത് ഞാന്‍ തന്നെയായിരുന്നു ......!!!

എന്നെ തന്നിലേക്ക് വലിച്ചടിപ്പിക്കുന്ന ഏതോ അജ്ഞാത ശക്തിയില്‍ നിന്നും കുതറി മാറി ആ മുഖത്തേക്ക് ഉറ്റു നോക്കിയ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. ചലനമറ്റു കിടക്കുന്ന ആ ദേഹത്തില്‍ നിന്നും ഞാനാകുന്ന സത്തയെ ആരോ വെര്‍പെടുത്തിയിരിക്കുന്നു. എങ്കിലും മറ്റേതോ ലോകത്തിലേക്ക്‌ എന്നെ വലിച്ചടിപ്പിക്കുന്ന ആ അഞ്ജാത ശക്തിയുടെ കരവലയതിനുള്ളില്‍ കിടന്നു അവസാനമായി ആ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോള്‍ എന്‍റെ മനസിങ്ങനെ മന്ത്രിച്ചു .......

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ നീയെനിക്കായ് ..........?
Wednesday, 7 November 2012

ഞാനവളോട് പറഞ്ഞു....


ഞാനവളോട് പറഞ്ഞു ടീ പെണ്ണെ നീ കുറച്ചു നേരം എന്‍റെ അടുത്ത് വന്നിരിക്കെന്നു

എവിടുന്നു...... അത് കേട്ടിട്ടും യാതൊരു മൈന്റും ഇല്ലാതെ അവള്‍ അതിലെ ഓടിപ്പാഞ്ഞു നടന്നു.

എന്നെ അവഗണിക്കുന്ന അവളെയോര്‍ത്തു എന്‍റെ ഹൃദയം തേങ്ങുന്നത് അവളറിഞ്ഞില്ല

മൂളിപ്പാട്ടും പാടി നടന്ന അവളോട്‌ ഞാന്‍ പറഞ്ഞു '' ടീ പെണ്ണേ അതിലെ കറങ്ങി നടക്കാതെ നീയിങ്ങു വാ നമുക്കൊരുമിച്ചു ഒരു ട്യുയറ്റ് പാടാം '' ഓ എന്നാ പറയാനാ ശങ്കരന്‍ പിന്നേം
തെങ്ങേല്‍ തന്നെ എന്ന് പറഞ്ഞ പോലെ അവള്‍ എന്നെ ഒന്ന് ശ്രദ്ദിച്ചതു പോലുമില്ല

ഇടയ്ക്കിടയ്ക്ക് എന്നെ കുത്തി നോവിക്കാനെങ്കിലും എന്നരുകില്‍ വന്നോണ്ടിരുന്ന അവള്‍ ഇന്ന് അതിനു പോലും എന്‍റെ അരുകില്‍ വരാഞ്ഞത് എന്നാ എന്ന് ആലോചിച്ചോണ്ട്‌ തിരിഞ്ഞു നോക്കിയപ്പോളാണ് എനിക്ക് കാര്യം മനസിലായത്

--

--

--

--

--

--

എന്‍റെ പുറകില്‍ തൂക്കിയിട്ടിരുന്ന കൊതുകിനെ കൊല്ലുന്ന ബാറ്റ് അവള് കണ്ടിരുന്നു. ഓ എന്നാ പറയാനാ ഇപ്പോളത്തെ കൊതുകിനോക്കെ ഹൈടെക് ബുദ്ധിയാ..... യന്തിരന്‍ സിനിമയില്‍ രാജനികാന്തിനോട് ടയലോഗ് അടിച്ച ലോ ലാ കൊതുക് ആണെന്ന് തോന്നു ഇത്........ ഹോ അങ്ങനെ ഇന്നും ആ പണ്ടാരത്തെ കൊല്ലാനുള്ള എന്‍റെ ശ്രമം പാഴായിപ്പോയല്ലോ കര്‍ത്താവേ .......!!!

Monday, 10 September 2012

മോഹം



ഉചിതമാല്ലാത്തത് മോഹിച്ചാലും ഉള്ളിലോതുക്കുക
കാരണം ആ മോഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും
അതുവഴി കിട്ടണം എന്ന് ആഗ്രഹിച്ചത്‌ എന്തുതന്നെ
ആയാലും അത് വഴുതി പോയിരിക്കും ...!

നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും
വിധിച്ചത് തേടി വരും, വിധിക്കാത്തത് ...!

...........

''' വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും , വെറുതെ മോഹിക്കുവാന്‍ മോഹം '''
Sunday, 12 August 2012

''ഇന്ന് ഞാന്‍, നാളെ നീ ''


കുത്തിയൊലിക്കുന്ന നീര്‍ച്ചാലില്‍ ഒഴുക്കി വിട്ട കടലാസുതോണി പോലെ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ കരയിലുള്ള പച്ചപ്പ് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ.........?

കാല്‍ തെറ്റി കൊക്കയുടെ മടിത്തട്ടിലേക്ക് കുതിക്കുമ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന മഴവില്ല് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ........?
----------------------------------------------------------------------------------------------
മനോഹരമായ ഭൂപ്രകൃതിയില്‍ കമിതാവിനോത്തു സ്വപ്നങ്ങളില്‍ ചിതറി നീങ്ങുമ്പോള്‍ ആസന്നമായ നിന്‍റെ മരണത്തെ പറ്റി ചിന്തിക്കുവാന്‍ നിനക്ക് കഴിയുമോ.........?

സുഭിക്ഷമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോള്‍, ഒരു സിംഹത്തിന്‍റെ കയ്യില്‍ അകപ്പെട്ട മാന്‍പെടയുടെ നൊമ്പരം ഓര്‍ക്കുവാന്‍ നിനക്ക് കഴിയുമോ........?

കഴിയില്ല..... തന്‍റേതായ അനുഭവങ്ങളില്‍ നിന്നു മാത്രം ചിന്തിക്കാനേ മനുഷ്യന് കഴിയൂ...... വിവേകത്തോടെ തിരിച്ചറിയാന്‍ കഴിവുണ്ടെങ്കിലും എടുത്തു ചാടുവാനെ മനുഷ്യന്‍ വെമ്പല്‍ കൊള്ളൂ..... ഇന്ന് ഞാന്‍ നാളെ നീ എന്നോര്‍ക്കാതെ മുന്നോട്ടു പോകുമ്പോള്‍ ഒരു കുഞ്ഞു മുള്ള് കൊണ്ട് നീ ഉറക്കെ കരയുമ്പോള്‍ തനിക്ക് അനുവദിച്ചു കിട്ടിയ ക്ഷണികമായ ജീവിതം മുഴുവന്‍ സഹിക്കുവാന്‍ കഴിയാത്ത വേദന ഉള്ളിലൊതുക്കി പുറമേ ചിരിച്ചു കാണിക്കുന്ന കുറെ നിസ്സഹായരായ മനുഷ്യ ജന്മങ്ങളെ നീ ഓര്‍ക്കുമോ..........? ഒരിക്കലുമില്ല ........... കാരണം നീയും ഞാനും മനുഷ്യനാണ്. വെറും മനുഷ്യന്‍...... കിട്ടിയ കുറച്ചു നാള്‍ ആര്‍ത്തി പൂണ്ടു ഓടി നടന്നു ജീവിച്ചു തീര്‍ക്കുവാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍.......

എങ്കിലും നീ ഓര്‍ക്കുക ഇന്ന് ഞാനെങ്കില്‍ നാളെ നീയാണ്.....!!


Friday, 13 July 2012

ഓര്‍മ്മകള്‍



എന്നെ തഴുകി കടന്നു പോയ നിന്‍ മധുര മൊഴികള്‍...


എന്നെ കാത്തിരുന്നു കരഞ്ഞു വീങ്ങിയ നിന്‍റെ മിഴികളില്‍ നിന്ന് ഇറ്റ് വീണ പവിഴം തോല്‍ക്കും മിഴിനീര്‍ മുത്തുകള്‍ ...


നിന്നെ തഴുകിയ മന്ദമാരുതനോട് അലിഞ്ഞു ചേര്‍ന്ന് ചിതറി വീണ

നിന്‍ കണ്‍ പീലികള്‍ ...


എന്നെ കണ്ട മാത്രയില്‍ തുടിച്ച നിന്‍റെ ഹൃദയമിടിപ്പുകള്‍.....


എന്‍ വിരല്‍ത്തുമ്പ് പിടിച്ചു എന്നോട് ചേര്‍ന്ന്  നമ്മള്‍ പിന്നിട്ട വഴിയോരങ്ങള്‍ ...


ഉരിയാടാതെ ഹൃദയങ്ങള്‍ മിഴികളിലൂടെ സംസാരിച്ച ആ മധുര നിമിഷങ്ങള്‍ ...


ഇവയൊക്കെ വെറും ഓര്‍മ്മകള്‍ മാത്രമാക്കി നീയെന്നില്‍ നിന്നകന്നു പോയപ്പോള്‍.. മണ്ണില്‍ പതിഞ്ഞ നിന്‍ കാലടികളെ എന്‍ ഹൃദയമിടിപ്പിനോപ്പം പിന്‍ തുടരുന്ന എന്നിലെ നീയാകുന്നെ ഓര്‍മ്മകളെ  നീയെന്തേ കാണുന്നില്ല...........?

Thursday, 12 July 2012

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു.

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു.


ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു....
എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,
മുട്ടുന്നത് എന്തിനു വേണ്ടി......?
അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,
ആശക്തമാണ്........
നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,
കെട്ടുകള്‍ അഴിയുന്നു......
അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും എന്‍റെ ,
കരങ്ങള്‍ ആശക്തം......

നിന്നിലെ ഇടനാഴികളില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച ,

മറ്റൊരു ജീവന്‍......
അതും നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയതെന്തിന്...?

ഓ ഹൃദയമേ. നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു.

തുറന്നു വിട്ടാല്‍ പറന്നു പോകുന്ന നിന്നെ സ്വതന്ത്രമാക്കാന്‍,
എന്‍റെ മനസാം കോടതിയില്‍ സമ്മതം
എന്നിലെ തളര്‍ന്ന നാഡീ കോശങ്ങള്‍ ചിതറി തെറിച്ചതോ...?
അതോ അടര്‍ന്നു മാറി ഇണ ചേരാന്‍ കൊതിക്കാതതോ......?

ഓ ഹൃദയമേ..... ഈ കവാടം തുറക്കണമോ നിനക്കായ്

തുറന്നാല്‍ നീ പറന്നകലും, തുറന്നില്ലേല്‍ നിശബ്ദനാകും
രക്തം ചിന്തി കുതിച്ചൊഴുകുന്ന പുഴയായ്‌
നീ ഭൂമിയെ പുല്‍കുമ്പോള്‍..
അറിയാതെ പാതി തുറന്ന മിഴികളാല്‍ നിന്നെ കാണുവാന്‍,
കൊതിക്കുന്ന എന്‍ മനവും
മിഴി കൂമ്പി ,
നിദ്രയില്‍ ലയിക്കും.........
Monday, 18 June 2012

മനസിന്‍റെ മരണം



ജീവിതം എന്ന യാത്രയില്‍ നഷ്ട്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍... വീണ്ടും നഷ്ട്ടങ്ങള്‍ നിഴലായി പിന്തുടര്‍ന്നു....

കൂരിരുട്ടില്‍ മഞ്ഞു പെയ്യുന്ന ഈ രാത്രിയില്‍ ശരീരം മരവിചിരുന്നപ്പോള്‍.... ചൂടെകാന്‍ മനസിനെ അന്വേഷിച്ചു..

അപ്പോളാണ് മനസിലായത് മനസ്സ് പണ്ടേ മരവിച്ചിരുന്നു എന്ന് ....

തണുത് വിറങ്ങലിച്ചു കിടക്കുന്ന മനസ്സിപ്പോള്‍ ഒരു ജഡത്തിനു സമം.

മനസും ശരീരവും നഷ്ട്ടപ്പെട്ടപ്പോള്‍ ആത്മാവ് പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്നു....

ആത്മാവിനു പറന്നുയരാനുള്ള അനുവാദം കൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍......... തിരിഞ്ഞു നോക്കുവാന്‍ തോന്നിയ അതിയായ ആഗ്രഹം ഉള്ളില്‍ കടിച്ചമര്‍ത്തി യാത്ര തുടര്‍ന്നു.......
Friday, 1 June 2012

വിശ്വാസം അതല്ലേ എല്ലാം


ഇന്നലെ വൈകുന്നേരം പയ്യാമ്പലം കടല്‍ത്തീരത്ത്‌ അസ്തമയ സൂര്യന്‍റെ വിടവാങ്ങല്‍ നോക്കി നില്‍ക്കുമ്പോള്‍ അതിലെ പോയൊരു പക്ഷിയോടു ഞാന്‍ ചോദിച്ചു.......

നീയെവിടെ പോകുന്നു.........?

പക്ഷി : ഞാനെന്‍റെ കൂടണയാന്‍ പോകുന്നു,

ഞാന്‍ : നിന്‍റെ കൂട്ടില്‍ നിന്നെ കാത്തിരിക്കുവാന്‍ നിനക്ക് ആരൊക്കെയുണ്ട്...........?

പക്ഷി : പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങള്‍.

തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ പക്ഷിയെ കാത്തിരിക്കുവാന്‍ നാല് കുഞ്ഞുങ്ങള്‍ ഉണ്ട് . പക്ഷെ തനിക്കോ.......?

അന്ധകാരവും, ഏകാന്തതയും മാത്രം.....

തനിച്ചിരുന്നു മടുക്കുമ്പോള്‍ വീണ്ടും തനിചിരിക്കനോന്നു ഉള്ള ഓര്‍മ്മ ആ മടുപ്പ് അകറ്റുന്നു.....

അപ്പൊ ഞാന്‍ വീണ്ടും ആ പക്ഷിയോടു ചോദിച്ചു...

നിന്‍റെ പിഞ്ചു കുഞ്ഞിങ്ങളെ അവിടെ തനിച്ചാക്കി വരുവാന്‍ നിനക്ക് ഭയമില്ലയോ.......?

അപ്പോള്‍ ആ പക്ഷിയുടെ മറുപടി എന്നെ അത്ഭുടപ്പെടുത്തി

 ----

----

----

----

----

പക്ഷി : '''വിശ്വാസം അതല്ലേ എല്ലാം '''.........!

ഇത്രയും  പറഞ്ഞു പറന്നു പോയ ആ പക്ഷിയെ നോക്കി ഞാന്‍ സഹതപിച്ചു. കള്ളവും, ചതിയും മാത്രം കാണാന്‍ കഴിയുന്ന ലോകത്താണ് താനെന്നു ആ പാവം അമ്മക്കിളി മറന്നു പോയല്ലോ............. 

Tuesday, 8 May 2012

ആദ്യമായി ഞാന്‍ ക്ലാരയെ കണ്ട ദിവസം

  അന്നാണ് ഞാന്‍ അവളെ ആദ്യം കാണുന്നത്, എന്‍റെ ക്ലാരയെ. ( അതിനു മുന്നേ കാണാന്‍ യാതൊരു വഴിയുമില്ല കേട്ടോ എന്നാന്നു വച്ചാ ഞാനെന്ന ഉല്‍ക്ക ഭൂമിയിലേക്ക്‌ വന്നു വീണ ദിവസമാരുന്നു അന്ന് ), എന്നെയും പൊക്കിക്കൊണ്ട് ആരോ എങ്ങോട്ടോ പോകുന്നു. ഹി ഹി ആ നനുനനുത്ത കൈകളുടെ ഉടമ ആരെന്നു അറിയുവാന്‍ ഞാനെന്‍റെ കണ്ണുകള്‍ അന്ന് ആദിയമായി ആക്രാന്തത്തോടെ വലിച്ചു തുറന്നു.

ഹോ!!! ഞാന്‍ ഞെട്ടിപ്പോയി.


ഒരു സുന്ദരി തരുണീമണി എന്നെയും വഹിച്ചുകൊണ്ട് എങ്ങോട്ടോ പോകുന്നു. അന്നെന്റെ ദേഹത്ത് രോമം ഒന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ ചുമ്മാ ഒന്ന് കുളിര് കോരി ( അതിനിപ്പോ ആരുടേയും സമ്മതം വേണ്ടല്ലോ )

അന്ന് ഞാന്‍ ആ തരുണീ മണിയുടെ വായില്‍ നോക്കി , വായി നോട്ടത്തിന്റെ ഹരിശ്രീ കുറിച്ചു.


പക്ഷെ എന്‍റെ ഈ കുളിര് കോരല്‍ അധികം നീണ്ടു നിന്നില്ല .. ആ മനസാക്ഷിയില്ലാത്ത നേഴ്സ് എന്നെ ഒരു തൊട്ടിലില്‍ കൊണ്ടേ കിടതിയെച്ചു മുങ്ങി. ഞാനെന്‍റെ പതിനെട്ടാമത്തെ അടവ് എടുത്തു നോക്കി ( കഷ്ട്ട്ടപെട്ടു കുറെ കന്നുനീരോക്കെ വരുത്തിഉറക്കെ കാറി, ) പക്ഷെ ഏറ്റില്ല. ഞാന്‍ സൈറന്‍ ഓഫ് ചെയ്തു അടുത്ത ഇര വരുന്നതും കാത്തു ആ തൊട്ടിലില്‍ കിടന്നു.


അങ്ങനെ ഇരയെ തപ്പിക്കൊണ്ടിരുന്ന സമയത്താണ് വേറൊരു അമ്മച്ചി നേഴ്സ് എന്നെപ്പോലെ വേറൊരു ഉല്‍ക്കയെ പൊക്കിക്കൊണ്ട് വരുന്നത് കണ്ടേ.... രണ്ടു ഉല്‍ക്കകള്‍ തമ്മിലുള്ള ആജന്മ ശത്രുത പരിഗണിച്ചു. ഒന്നാതെ വീര്‍ത്തിരുന്ന എന്‍റെ മോന്ത ഞാന്‍ ഒന്നുടെ വീര്‍പ്പിച്ചു ബലൂണ്‍ പരുവം ആക്കി തിരിഞ്ഞു കിടന്നു


പക്ഷെ കുറച്ചു കഴിഞ്ഞപ്പോ ആ ഉല്‍ക്കയും സൈറന്‍ മുഴക്കാന്‍ തുടങ്ങി...... അതുകേട്ട് എന്‍റെ തലച്ചോറിലെ മൊത്തം കോശങ്ങളും ആ സൈറന്‍ ന്‍റെ പുറകെ പോകുന്നത് കണ്ടു ഞാനൊന്ന് തിരിഞ്ഞു നോക്കി..


ഹോ!! ഞാന്‍ വീണ്ടും ഞെട്ടി ഒരു കിടിലന്‍ പീസ്‌ അപ്പുറത്തെ തൊട്ടിലില്‍ കിടക്കുന്നു. ഞാന്‍ ഒന്നുടെ കുളിര് കോരാന്‍ ശ്രമിച്ചെങ്കിലും, നേരത്തെ കൊരിയ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു കുളിര് എന്‍റെ ഏഴയലത്ത് വന്നില്ല.


ഞാന്‍ നോക്കിയാ പാടെ അവള് മുഖം വക്രിച്ചു പിടിച്ചു എന്നെയൊന്നു രൂക്ഷമായി നോക്കി. '' എന്നെ ഇങ്ങോട്ട് പ്രസവിച്ചിട്ടില്ല അതിനു മുന്നേ ഒരു വൃത്തികെട്ടവന്‍ വായി നോക്കാന്‍ വരുന്നു '' എന്നാണ് അവള്‍ മനസ്സില്‍ വിചാരിച്ചതെന്നു ഞാന്‍ ഊഹിച്ചു.


ഹോ ആ കണ്ണുകള്‍,,,, ആ പുഞ്ചിരി,,, ആ ചുണ്ടുകള്‍,,,,, ആ മൂക്ക് ദേഷ്യം വന്നു ചുമന്നിരിക്കുന്നു കര്‍താവാനെ എന്‍റെ കണ്ട്രോള്‍ മൊത്തം പോയി. രണ്ടും കല്‍പ്പിച്ചു ഞാനവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഹോ........


എന്നാനെലും എന്‍റെ കഠിന പ്രയത്നത്തിന്റെ ഫലമായി ഞാനവളെ ആ തൊട്ടിലില്‍ കിടന്നു തന്നെ വളച്ചു.... അവിടെ കിടന്നു ഞാനവളെ പഞ്ചാരയടിച്ചു.. നാണം മൂത്ത് നിലത്ത് കളം വരക്കാന്‍ നിലം ഇല്ലാത്തോണ്ട് അവള്‍ വായുവില്‍ കളം വരച്ചു. ഭാഗ്യത്തിന് എന്‍റെ അന്നത്തെ പഞ്ചാര ഭാഷ വേറെ ആര്‍ക്കും മനസിലായില്ല ഇല്ലേ അന്നെ അവരെന്നെ കാലേ വാരി നിലത്തടിച്ചു കൊന്നേനെ.


പക്ഷെ ഏറെ സമയം ആ സന്തോഷം നീണ്ടു നിന്നില്ല ഞങ്ങളുടെ വീട്ടുകാര് ഞങ്ങളെയും പൊക്കിക്കൊണ്ട് പോകാന്‍ വന്നു. ഞങ്ങളെയും പൊക്കിക്കൊണ്ട് അവര്‍ രണ്ടു വഴിക്ക് പോയപ്പോ അവളുടെ, എന്‍റെ ക്ലാരയുടെ കണ്ണുകള്‍ എന്നെ നോക്കി ഏതാണ്ടൊക്കെ മന്ത്രിക്കുന്നുണ്ടായിരുന്നു...
.........

 by
Jobin Paul Varghese
Sunday, 6 May 2012

ഇങ്ങനെയും ചില ഇഷ്ടങ്ങള്‍

 
പലപ്പോഴും തുറന്നു പറയണമെന്ന് ആഗ്രഹിച്ചു, പക്ഷെ മനസ് അനുവദിച്ചില്ല. പറഞ്ഞാല്‍ നഷ്ട്ടപ്പെടുമോ എന്നുള്ള ഭയം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. നിന്‍റെ സൗഹൃദം എന്നില്‍ ഒരു സ്നേഹമായി വളര്‍ന്നപ്പോള്‍. ഞാന്‍ പറയാതെ നീയതു അറിയണമെന്ന് ആഗ്രഹിച്ചു. പക്ഷെ അതറിഞ്ഞിട്ടും നീയെന്റെ മുന്നില്‍ അഭിനയിക്കുക്കയായിരുന്നു എന്ന് നിന്നോടുള്ള അന്ധമായ സ്നേഹത്തിന്‍റെ പടുകുഴിയില്‍ വീണു പോയ എന്‍റെ മനസ് തിരിച്ചറിഞ്ഞില്ല.
ഒരിക്കല്‍ നിന്നെ എനിക്ക് നഷ്ട്ടപ്പെടും എന്ന് തോന്നിയെ ഭ്രാന്തന്‍ നിമിഷങ്ങളില്‍ നിന്നോട് എന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ എന്നെ നീ പരിഹസിച്ചു. എനിക്ക് നിന്നെ സ്നേഹിക്കാനുള്ള യോഗ്യതയില്ലെന്ന് നീ എടുതെടുത്തു പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുനീര്‍ പോലും ഒരു നിമിഷത്തേക്ക് പകച്ചു നിന്ന്. ഒടുവില്‍ എന്‍റെ മനസിലെ വിങ്ങലുകള്‍ മറച്ചു വച്ച് ഒരു പുഞ്ചിരി തൂകി നിന്നില്‍ നിന്ന് ഞാന്‍ നടന്നകലുമ്പോള്‍, ഇന്നും എനിക്ക് പിടിതരാതെ എന്നില്‍ നിന്ന് ഓടിയകലുന്ന ആ ഒരു ചോദ്യം ഇത് മാത്രമായിരുന്നു...
എന്താണ് സ്നേഹിക്കാനുള്ള യോഗ്യത.........?
Sunday, 29 April 2012

എന്തിനു.................?


നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിശയുടെ വശ്യത പോലെ, അന്ന് നിന്‍റെ മിഴികളില്‍ തുളുമ്പി നിന്നിരുന്നു പ്രണയത്തിന്‍റെ വശ്യത, ഇന്നിതാ മായ്ഞ്ഞു പോയിരിക്കുന്നു, നിന്നിലേക്ക് എന്നെ അടുപ്പിച്ച ആ വശ്യമായ പുഞ്ചിരിയും. ഒരു പനിനീര്‍ പുഷ്പം പൂന്തോട്ടതിലെന്ന പോലെ നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നട്ടുനനച്ചു വളര്‍ത്തി. ആദ്യം മൊട്ടിട്ടു വിരിഞ്ഞ ആ  പ്രണയത്തെ ഞാനെന്‍റെ പ്രാണനെന്ന പോലെ കാത്തു പരിപാലിച്ചു. നീയാകുന്ന ആ പൂന്തോട്ടത്തില്‍ എന്‍റെ പ്രണയമാകുന്ന പനിനീര്‍ പുഷ്പം മൊട്ടിട്ടു വിരിഞ്ഞപ്പോള്‍ , അതിന്‍റെ ഓരോ ഇതളുകള്‍ക്കും എന്‍റെ രക്തത്തില്‍ ചാലിച്ച് ഞാന്‍ നിറം നല്‍കി. പക്ഷെ ഒരിക്കല്‍ അതിന്‍റെ നിറമോന്നു മങ്ങിയപ്പോള്‍, സൌരഭ്യം കുറഞ്ഞപ്പോള്‍.......... എന്‍റെ ജീവന് തുല്യം കാത്തു സൂക്ഷിച്ച ആ പനിനീര്‍ പുഷ്പത്തിന്‍റെ  ഓരോ ഇതളുകളും പറിച്ചെറിഞ്ഞു നിന്‍റെ കാല്ക്കലിട്ടു ചവിട്ടി മേതിച്ചതെന്തിനു നീ............?

Sunday, 4 March 2012

എന്‍റെ വിലാപം


കാല്‍വരിക്കുന്നില്‍ നീ ചിന്തിയ ഓരോ തുള്ളി രക്തവും എനിക്കുംകൂടി വേണ്ടി ആരുന്നുവല്ലോ . നീ കൊണ്ട ഓരോ അടിയും എനിക്കുകൂടി വേണ്ടിയാരുന്നുവല്ലോ. അവസാനം മൂന്നു പച്ചിരുമ്പ് ആണികളില്‍ കുരിശില്‍ തൂങ്ങി മരിച്ചതും എനിക്കുകൂടി വേണ്ടിയാരുന്നുവല്ലോ. എന്നിട്ടും ഞാനെന്തേ ഇന്നും വിലപിക്കുന്നു . കര്‍ത്താവേ നീ കേള്‍ക്കുന്നില്ലയോ എന്‍റെ വിലാപം. എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറിയിരിക്കുന്നു. കാതുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു, എന്‍റെ അധരങ്ങങ്ങള്‍ ചലിക്കുന്നില്ല. ഇന്ന് നിന്നെ കാണുവാനോ , കേള്‍ക്കുവാനോ. നിന്നെ കുറിച്ച് സംസാരിക്കുവാനോ എനിക്ക് കഴിയുന്നില്ല. എന്താണ് എനിക്ക് സംഭവിച്ചിരിക്കുന്നത്. ഞാന്‍ ഉച്ചത്തില്‍ വിലപിച്ചിട്ടും നിന്‍റെ കാതുകള്‍ എന്നെ കേള്‍ക്കുന്നില്ലയോ.......? തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന സ്വര്‍ഗസ്ഥനായ പിതാവിന്‍റെ വലതുഭാഗത്ത്‌ ഇരിക്കുന്ന നിന്നെയും, നിന്‍റെ വലതുഭാഗത്ത്‌ നില്‍ക്കുന്ന പരിശുദ്ധ അമ്മയെയും എനിക്ക് നീ കാണിച്ചു തന്നിട്ടും എന്തെ അവിശ്വാസം എന്നെവിട്ടു മാറുന്നില്ല. പരിശുദ്ധ അമ്മയുടെ സാമീപ്യം അനുഭവിച്ചു അറിഞ്ഞിട്ടും എന്‍റെ അന്ധത എന്നെ വരിഞ്ഞു മുറുക്കുന്നു. കര്‍ത്താവേ വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍ ആണല്ലോ നീ, നിന്‍റെ പിതാവിന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്നും എനിക്കവശ്യമുള്ളത് എല്ലാം വാങ്ങി തരുമെന്ന് അരുള്‍ചെയ്ത നീയെന്തേ എന്‍റെ വിലാപങ്ങള്‍ക്ക്‌ നേരെ  മുഖം തിരിക്കുന്നു. എന്‍റെ ജീവന്‍ നീയെനിക്ക് തിരിച്ചുനല്‍കി പക്ഷെ എന്‍റെ ജീവിതം ഇന്നും നിന്‍റെ കൈകളില്‍ ആണ്. കണ്ണടക്കുമ്പോള്‍ ചോരവാര്‍ന്ന നിന്‍റെ മുഖം എനിക്കെന്തിനു നീ കാണിച്ചു തരുന്നു. ഞാനിന്നു ബന്ധനസ്തനാണ് , എന്‍റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു . നിനക്ക് മാത്രമേ ഈ കെട്ടുകള്‍ പൊട്ടിച്ചു എന്നെ സ്വതന്ത്രനാക്കുവാന്‍ കഴിയുകയുള്ളൂ, എന്‍റെ വിലപിക്കുന്ന ഹൃദയത്തിന്‍റെ വാതിലുകളില്‍ നീ മുട്ടുന്ന സ്വരം ഞാന്‍ കേള്‍ക്കുന്നു. പക്ഷേ എന്‍റെ കൈകള്‍ ചങ്ങലകളാല്‍ കേട്ടപ്പെട്ടിരിക്കുന്നു. എന്‍റെ ഹൃദയം തെങ്ങുന്നത് നീ കാണുന്നില്ലയോ, വിലപിക്കുന്ന എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ഇന്നിതാ നീര്‍ച്ചാലുകള്‍ പോലെ ഒഴുകിക്കൊന്ടെയിരിക്കുന്നു. കര്‍ത്താവേ നിന്‍റെ ഒരിറ്റു കരുണാക്കായി എന്‍റെ ഹൃദയമിതാ ദാഹിക്കുന്നു. ഒരിറ്റു ദാഹജലം ലഭിക്കാതെ മരുഭൂമിയിലെന്നപോലെ , നിന്‍റെ കരുണാക്കായി കര്‍ത്താവേ ഞാനിതാ അലയുന്നു, എന്നിട്ടും എന്‍റെ വിലാപം നീയെന്തേ കേള്‍ക്കുന്നില്ല..............
Saturday, 29 October 2011

പറയാന്‍ കൊതിച്ചൊരാ പരിഭവങ്ങള്‍



പറയാന്‍ കൊതിച്ചൊരാ പരിഭവങ്ങള്‍
പറയാന്‍ തുനിഞ്ഞോരാ നിമിഷങ്ങളില്‍
കേള്‍ക്കണമെന്ന് ആഗ്രഹിചോരാ സാമീപ്യം
പറന്നുയര്‍ന്നു  പോയൊരു നിഴലായ്

മറക്കാന്‍ കൊതിക്കുന്നു ഞാനിന്നാ പരിഭവങ്ങള്‍
മറക്കാന്‍ കഴിയുകയില്ലെനിക്കെങ്കിലും
മറന്നു തുടങ്ങിയ നിന്‍ മനസിന്‍ ആഴങ്ങളില്‍
മുങ്ങി തപ്പുന്നുവെന്‍ ഹൃദയമിടിപ്പുകള്‍

ഇടുങ്ങിയോരാ വഴികളില്‍ കണ്ടു ഞാന്‍
നിന്‍ സ്വപ്‌നങ്ങള്‍ , പക്ഷെ കാണാന്‍
കഴിഞ്ഞില്ലെനിക്കെന്‍ സാമീപ്യം നിന്‍,
മനസിന്‍ ഇടുങ്ങിയോരാ കോണുകളില്‍ പോലും

രംഗ
ബോധമില്ലാതൊരു കോമാളിയായ്‌
വരണം നീയെന്‍ ജന്മസാഫല്യമായ്
വരാന്‍ മടിക്കുന്നത് എന്തിനു നീ
ഞാന്‍ ക്ഷണിചോരീ വഴികളില്‍ കൂടി
Thursday, 20 October 2011

താളം തെറ്റിയ വരികള്‍

എന്‍റെ ഹൃദയം, നിനക്കൊരു കാഞ്ചന കൂടായിരുന്നുവെന്നു അറിയാന്‍ ഞാനേറെ വൈകിപോയി. എന്‍റെ അമിത  സ്നേഹം നിന്നെ വീര്‍പ്പു മുട്ടിക്കുകയായിരുന്നുവെന്നും . ഞാന്‍ പാടാന്‍ കൊതിച്ചൊരു ഈണമായിരുന്നു നീ, പക്ഷെ പാടിയപ്പോള്‍ താളം തെറ്റിയ വരികളും. പലവട്ടം താളം ഒപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും താളം കിട്ടാത്ത വരികളായി അതിന്നും അവശേഷിക്കുന്നു . ഞാനറിയാതെ എന്‍റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച നീ ഞാനറിയാതെ തുറന്നിട്ട വാതിലില്‍ കൂടി പറന്നു പോയപ്പോള്‍ അടക്കാന്‍ മറന്നൊരാ വാതില്‍ ഇന്നും തുറന്നു കിടക്കുന്നു ആരെയോ പ്രതീക്ഷിച്ചുകൊണ്ട്. എന്‍റെ സ്നേഹവും സാമീപ്യവും നിന്നെ സന്തോഷിപ്പിക്കുന്നുവെന്നു നീ അഭിനയിച്ചു. പക്ഷെ നിന്‍റെ സാമീപ്യം എന്നെയേറെ സന്തോഷിപ്പിച്ചിരുന്നു , നീയെനിക്ക് ആരൊക്കെയോ ആയിരുന്നു. എന്‍റെ ജീവിതത്തിന്‍റെ കറുത്ത ഇടനാഴികളില്‍ ഒറ്റയ്ക്ക് നടന്നപ്പോള്‍ കിട്ടണമെന്ന് ആഗ്രഹിച്ച സ്നേഹവും പരിലാളനയും നിന്നില്‍ നിന്ന് കിട്ടിയപ്പോള്‍ അന്ധമായി നിന്നെ ഞാന്‍ സ്നേഹിച്ചു . പക്ഷെ നിനക്കതൊക്കെ കേവലം ഭാവ മാറ്റങ്ങള്‍ ആയിരുന്നുവെന്നു അറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. ആ അന്ധത  ഇന്നും നിനക്കെന്നെ വേണ്ടാ എന്നും, വഴിയില്‍ വച്ചുപോലും കണ്ട മുഖപരിചയം പോലും നിനക്കെന്നോട് ഇല്ല എന്നും അറിഞ്ഞുകൊണ്ട്  എന്നെക്കൊണ്ട് നിന്നെ സ്നേഹിപ്പിക്കുന്നു അന്ധമായി...............
Saturday, 1 October 2011

കൈസര്‍

ആ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ വിളക്കിലെ പച്ച വെളിച്ചം കണ്ടിട്ടാണോ , അതോ റെയില്‍വേ ഗാര്‍ഡിന്‍റെ പച്ചക്കൊടി കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്ന തീവണ്ടി എന്നെയുംകൊണ്ട്‌ നീങ്ങി തുടങ്ങിയപ്പോള്‍, പാവം ഒരു നായായിട്ടു പോലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍  കണ്ടു . ആ തീവണ്ടിയില്‍ നില്‍ക്കുന്ന എന്‍റെ യൊപ്പം എത്താന്‍ അവന്‍ ഓടുമ്പോള്‍ , അവന്‍റെ മനസിന്‍റെ വേകത  കാലുകള്‍ക്ക് ഇല്ലെന്നെനിക്ക് തോന്നി .ഓടിയിട്ടും ഓടിയിട്ടും എന്‍റെ യൊപ്പം എത്താന്‍ കഴിയാതെ അവന്‍ തളര്‍ന്നു നില്‍ക്കുമ്പോള്‍ ആ കണ്ണുകളിലെ നിസ്സഹായത, അതെന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍ കണ്ടു . അതെ കൈസര്‍ ഈ ലോകത്ത് ഇപ്പോള്‍ എന്‍റെതെന്നു പറയാനുള്ള ആകെയൊരു ജീവന്‍ .എനിക്കവനും അവനു ഞാനും മാത്രമേ ഇപ്പോളീ ലോകത്തുള്ളൂ . അപ്രതീക്ഷിതമായി ഉണ്ടായ ഒരു  ബസ്  അപകടത്തില്‍ ദൈവം അപഹരിച്ചത് ഈ ലോകത്ത് എന്‍റെതായിട്ടുള്ള എല്ലാമായിരുന്നു . എന്‍റെ അച്ഛന്‍, അമ്മ, ചേട്ടന്‍, കുഞ്ഞനുജത്തി എല്ലാം. ദൈവം എന്തിനു എന്നെ മാത്രം ബാക്കിവച്ചു, എന്താണ് എന്‍റെ നിയോഗം ഇതൊന്നുമറിയാതെ ബോംബക്കുള്ള തീവണ്ടിയില്‍ യാത്ര തുടങ്ങുമ്പോള്‍ പാവം അവന്‍ ഈ ലോകത്ത് ഒറ്റക്കായി, ഞാനും.

ആരോ എന്നെ തട്ടിവിളിച്ചു ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍, ഏതോ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു , മുന്‍പില്‍ എന്‍റെ ഭാര്യയും മൂത്ത മകളും ഉറക്കത്തിലാണ്. എന്‍റെ കുഞ്ഞുമോള്‍ എ
ന്‍റെ യരുകില്‍ ഇരുന്നു വഴിയോരകാഴ്ചകള്‍ കാണുന്നു, അവള്‍ക്കു ഇന്ന് എട്ടു വയസു തികയുന്നു. അന്ന് ഞാന്‍ എല്ലാം നഷ്ടപ്പെട്ട് കോഴിക്കോട് നിന്നും വണ്ടി കയറുമ്പോള്‍ എനിക്ക് ഇരുപതു വയസ്സ് . ആ ഓര്‍മ്മകളില്‍ നിന്നാണ് ടി .ടി .ആര്‍ എന്നെ   വിളിച്ചുനര്തിയത് . അതെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനെന്‍റെ ജന്മ നാട്ടിലേക്ക് തിരിച്ചു പോവുകയാണ് . അവിടെ എന്നെ കാത്തിരിക്കുവാന്‍ ആരുമില്ല . എങ്കിലും ജനിച്ച നാട്ടില്‍ ജീവിക്കുവാന്‍ ഒരു ആഗ്രഹം.

അങ്ങനെയിരുന്നു എപ്പോളോ ഉറങ്ങിപ്പോയ എന്‍റെ മനസ് ഭൂതകാലത്തിലേക്ക് വീണ്ടും വഴുതി വീണു .അന്നെ
ന്‍റെ കൈസറിനെ ഉപേക്ഷിച്ചു ബോംബയില്‍ എത്തിയ എന്നെ വരവേറ്റത് പട്ടിണിയും ദാരിദ്ര്യവും ആയിരുന്നു. പൈപ്പ് വെള്ളം കുടിച്ചു തള്ളിനീക്കിയ ദിവസങ്ങള്‍ ഒന്നും രണ്ടുമല്ല .ഭാഷയറിയാതെ ആ മഹാനഗരത്തില്‍ തെണ്ടിനടന്ന നാളുകളെറെ. അവസാനം എങ്ങനെയോ ഒരു മലയാളിയുടെ ഹോട്ടലില്‍ ജോലി കിട്ടുമ്പോള്‍, എന്‍റെ രൂപം കണ്ണാടിയില്‍ നോക്കിയാല്‍ എനിക്ക് തന്നെ തിരിച്ചറിയാന്‍ പറ്റാത്ത  രീതിയിലരുന്നു , ചുരുക്കി പറഞ്ഞാല്‍ ഒരു പട്ടിണി കോലം. കിട്ടിയതോ ആ വലിയ ഹോട്ടലില്‍ എചില്‍പാത്രം കഴുകുന്ന ജോലി .അതിന്‍റെ വരാന്തയില്‍ കൊതുക് കടിയും കൊണ്ടുള്ള ഉറക്കവും . ആ ഹോട്ടല്‍ ഉടമയുടെ വീട് ആ ഹോട്ടെലിനു പുറകില്‍ തന്നെയായിരുന്നു . ഞാന്‍ മുതലാളി എന്ന് വിളിക്കുന്ന ആ മനുഷ്യന് സുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു, പേര് മല്ലിക . അന്നവള്‍ക്ക് പ്രായം പതിനാറു . ഇടയ്ക്കിടെ ഹോട്ടെലില്‍ വരുന്ന അവള്‍ ആദ്യമൊക്കെ പുഴുത്ത പട്ടിയെപോലെയാണ് എന്നെ കണ്ടിരുന്നത്‌ . എന്‍റെ സത്യസന്ധമായ പെരുമാറ്റം കണ്ടിട്ടാണോ എന്നറിയില്ല , എനിക്ക് മുതലാളി ഒരു ജോലിക്കയറ്റം തന്നു ഭക്ഷണം എടുത്തു കൊടുക്കുന്ന ജോലി. എന്നെ സംബന്ധിച്ചിടത്തോളം അത്  നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കുള്ള കയറ്റമായിരുന്നു. മാസം മാസം ചെറിയൊരു തുക ശമ്പളമായി കിട്ടാനും തുടങ്ങി.

എന്ന് മുതലനെന്നോ , എപ്പോള്‍ മുതലാനെന്നോ അറിയില്ല അവള്‍ക്കു, മല്ലികക്ക് . എന്നോടുള്ള കാഴ്ചപ്പാടിന് മാറ്റം വന്നു തുടങ്ങി . അവള്‍ എന്നെ നോക്കാനും , എന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഓരോന്ന് ചെയ്യാനും  തുടങ്ങി . അതി
ന്‍റെ കാരണം എനിക്ക് ഇന്നും അറിയില്ല, ചോദിച്ചിട്ടുമില്ല . അവളുടെ ആ മാറ്റത്തിന്‍റെ അര്‍ഥം മനസിലായത് കുറെ നാളുകള്‍ക്കു ശേഷമാണ്. അന്നെനിക്കി ഇരുപത്തി ഒന്ന് വയസു . അവള്‍ക്കെന്നോട് പ്രണയമാണെന്ന് മനസിലായത് , ഒരിക്കലും എന്നോട് മിണ്ടിയിട്ടില്ലാത്ത അവള്‍ അന്ന് ആദ്യമായി എന്നോട് അവള്‍  എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോളാണ്  . അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി .മുതലാളിയുടെ മകള്‍ക്ക് എന്നോട് പ്രണയം ........ !! . അവള്തന്നെ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു . ആദ്യമൊക്കെ കുറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും തന്‍റെ ഒറ്റ മകളുടെ ആഗ്രഹത്തിന് അവര്‍ക്ക് വഴങ്ങേണ്ടി വന്നു . അങ്ങനെ ഒറ്റയടിക്ക് അടുത്ത സ്ഥാനക്കയറ്റം കിട്ടി മുതലാളിയുടെ മരുമാകനായിട്ടു .

വീണ്ടും ഞാനുനര്‍ന്നപ്പോള്‍ മനസിലായി കോഴിക്കോട് എത്താറായി എന്ന് . ഇന്നത്തെ ബോംബെലെ പ്രശസ്തമായ ഭക്ഷണ ശാലകളില്‍ ഒന്നാണ് എ
ന്‍റെത്. അതിന്‍റെയൊരു ശാഖ കോഴിക്കോട് തുടങ്ങുവാനും, ജന്മനാടിന്‍റെ സുഗന്ധം വീണ്ടും ആസ്വദിക്കുവനുമുള്ള കൊതികൊണ്ടാണ് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വണ്ടി കയറിയത്. അപ്പോളാണ് ഞാന്‍ കൈസറിനെ കുറിച്ച് ഓര്‍ത്തത്‌ അന്നവന് എട്ടു മാസം പ്രായം .ഇന്ന് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല . അങ്ങനെ ഇന്നത്തെ തിരക്കേറിയ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളുടെ വണ്ടി നിന്നു .ഞാന്‍ എന്‍റെ ചെറിയ മകളെയും പെട്ടിയുമെടുത്ത് പുറത്തിറങ്ങി.ആ ആള്‍ക്കുട്ടതിനിടയിളുടെ ഞാന്‍ കണ്ടു അങ്ങ് ചവറ്റു കുനക്ക് അരുകില്‍ എന്‍റെ കൈസറിനെ പോലൊരു പട്ടി .മെലിഞ്ഞുണങ്ങി എല്ലും തോലുമായി കിടക്കുന്നു. അത് തലയുയര്‍ത്തി നോക്കി, എന്നെ കണ്ടു. എന്നെ കണ്ട ഉടനെ അതിന്‍റെ ഉള്ള ഊരെടുത്തു എന്‍റെ കാല്‍ ചുവട്ടില്‍ വന്നു കിടന്നു നക്കുവാന്‍ തുടങ്ങി . പണ്ട് ഞാന്‍ എന്‍റെ കൈസറിന്റെ കണ്ണുകളില്‍ കണ്ട അതെ കണ്ണുനീര്‍ , പക്ഷെ ഇന്ന് നിസ്സഹായതക്ക് പകരം സന്തോഷമാണ് ഞാന്‍ ആ ദയനീയത കണ്ടത് . അപ്പോള്‍ മാത്രമാണ് എനിക്ക് മനസിലായത് അതെന്‍റെ കൈസര്‍ ആണെന്ന്.ഞാന്‍ പോയ അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വണ്ടികയറിയ അതെ സ്ഥലത്ത് എനിക്ക് വേണ്ടി അവന്‍ കാത്തു കിടക്കുകയായിരുന്നു എന്ന്. അവിടുത്തെ ആളുകളെ ഞാന്‍ കണ്ടില്ല, ആരെയും കണ്ടില്ല എന്‍റെ മുന്‍പില്‍ എന്‍റെ കൈസറിന്റെ ദയനീയ മുഖം മാത്രം . അവന്‍റെ അരുകിലിരുന്നു ഒരു കൊച്ചു കുട്ടിയെപോലെ പൊട്ടിക്കരഞ്ഞു ഞാന്‍.


അവിടെ താമസിക്കുവാന്‍ നേരത്തെ വാങ്ങിയിട്ടിരുന്ന വീട്ടിലേക്കു അവനെയും കൊണ്ട് ഞങ്ങള്‍ പോയി . അവിടെയെത്തി കുറച്ചു ഭക്ഷണം കൊടുത്തു, ആര്‍ത്തിയോടെ അവനതു കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു . അന്നത്തെ ദിവസം അവന്‍റെ അടുത്തു നിന്നു ഞാന്‍ മാറിയാതെ ഇല്ല . അന്ന് രാത്രി  അവനു കിടക്കാനായി ഒരു സ്ഥലമൊക്കെ ഒരുക്കി ഞാന്‍ കിടക്കാന്‍ പോയി. എത്ര കിടന്നിട്ടും അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ എപ്പോളോ ചെറുതായൊന്നു മയങ്ങിയ ഞാന്‍ എണീറ്റ പാടെ അവന്‍റെ അടുത്തേക്ക് ഓടി ,അവന്‍ അപ്പോളും ഉറങ്ങുകയായിരുന്നു ഞാന്‍ പതുക്കെ അവനെ തലോടി , അവന്‍റെ ശരീരം ആകെ തണുത്ത് മരചിരുന്നു , ഞാന്‍ അവനെ തട്ടി വിളിച്ചു . അപ്പോളാണ് എനിക്ക് മനസിലായത് എന്നെന്നേക്കുമായുള്ള ഉറക്കത്തിലേക്കു അവന്‍ വഴുതി വീണുവെന്നു. ഒരായുസ് മുഴുവന്‍ എനിക്കായി കാത്തിരുന്ന് , എന്നെ അവസാനമായി കണ്ടിട്ട് അവന്‍ , എന്‍റെ കൈസര്‍ പോയി ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ലോകത്തേക്ക് ........................
Tuesday, 13 September 2011

എന്‍റെ ജീവിതനൌക


അതെ ഒന്നുമറിയാത്ത ആ പ്രായത്തില്‍ , എന്‍റെ ജീവിതമാകുന്ന നൌകായും. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്‍റെ ഭാവിയും ഒക്കെയാകുന്ന  ആ തുഴയും എന്‍റെ കൈകളിലേക്ക് കിട്ടുമ്പോള്‍. എങ്ങനെ, എങ്ങോട്ട് എന്നറിയാതെ ഞാന്‍ തുഴഞ്ഞു തുടങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അന്ത്യമാവും എന്‍റെ  യാത്രക്ക് ഒടുവില്‍  ഉണ്ടാകുക എന്ന്.

അങ്ങനെ എന്‍റെ ജീവിതമാകുന്ന നൌകയില്‍ ഞാന്‍ ആദ്യം തനിച്ചു യാത്ര തുടങ്ങിയെങ്കിലും. ഓരോ കടവിലും വച്ച് ആരൊക്കെയോ  എന്‍റെ വള്ളത്തില്‍  കയറി തുടങ്ങി. അതില്‍ ചിലര്‍ എന്‍റെ കൂടെ കുടുതല്‍ ദൂരം യാത്ര ചെയ്തെങ്കിലും. ഭൂരിഭാഗം പേരും . ഓരോ കടവിലും ഇറങ്ങുകയുണ്ടായി . അങ്ങനെ നിമിഷങ്ങളും , മണിക്കൂറുകളും  , ദിവസങ്ങളും  , ആഴ്ചകളും, മാസങ്ങളും , വര്‍ഷങ്ങളും കടന്നു പോയി. എങ്കിലും ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു . എന്‍റെ വള്ളത്തില്‍ കയറിയ ചിലര്‍ കുടെയിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ എന്‍റെ യാത്രയുടെ അന്ത്യം വരെ ഉണ്ടാകുമെന്ന് . പക്ഷെ ആ ആഗ്രഹം വിഫലമായിരുന്നു .

അങ്ങനെ ഒരിക്കല്‍ . അന്നാണ് ആദ്യമായി ഞാനവളെ കാണുന്നത് . അവള്‍ ആരെയെങ്കിലും കാത്തു നില്‍ക്കുക്ക ആയിരുന്നോ , അതോ എനിക്കുവേണ്ടി  കാത്തു നില്‍ക്കുകയായിരുന്നോ അതിന്നും എനിക്കറിയില്ല. അവളെ ഞാനെന്റെ വള്ളത്തില്‍ കയറ്റി. ആദ്യമൊക്കെ കയറാന്‍ വിസംമതിചെങ്കിലും ഒടുവില്‍ അവള്‍  കയറി. അതുവരെ ചെറിയ കാറ്റും കൊളും ഉണ്ടായിരുന്ന എന്‍റെ യാത്രയില്‍   അതിനു ശേഷം എന്താണെന്നു അറിയില്ല എന്‍റെ യാത്ര സുഗമമായിരുന്നു . അങ്ങനെ അവളെയും കൊണ്ട് ഞാനെന്റെ വള്ളം തുഴഞ്ഞു കൊണ്ടേയിരുന്നു .

എന്‍റെ യാത്രയില്‍ ഓരോ കടവിലും എന്നെ കാത്തു പലരും നിന്നിരുന്നെങ്കിലും  അവരെയൊന്നും കയറ്റാതെ അവളെയും കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. യാത്ര തുടരുന്തോറും അവളെന്നോട് കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. അവളുടെ ദു:ഖങ്ങള്‍, ആകുലതകള്‍, സന്തോഷങ്ങള്‍ എല്ലാം അവളെന്നോട് പങ്കുവച്ചു . ഞാന്‍ എന്റെയും. ആ യാത്രയില്‍ എപ്പോളോ എനിക്ക് മനസിലായി ഞാനവളെ സ്നേഹിക്കുന്നുവെന്നും  . എന്‍റെ യാത്രയുടെ അന്ത്യം വരെ എന്‍റെ കൂടെ ഉണ്ടാകണമെന്ന്  എന്‍റെ മനസ് ആഗ്രഹിക്കുന്നുവെന്നു . അവളും അതാഗ്രഹിക്കുന്നു എന്നെനിക്കു തോന്നി. ഞാനതവളോട് തുറന്നു പറഞ്ഞു. ആദ്യം അവള്‍ എതിര്‍ത്തെങ്കിലും പിന്നീട് അവളായിട്ടു എന്നോട് കുടുതല്‍ അടുത്തു.


പിന്നീട് വളരെയധികം  സന്തോഷത്തോടു കുടിയാണ് ഞാനെന്റെ വള്ളം തുഴഞ്ഞത്. ഇനിയുള്ള എന്‍റെ യാത്രയില്‍ കൂടെ തുഴയാന്‍ ഒരാളെ കിട്ടി എന്നുള്ളതായിരുന്നു കാരണം. അവളും എന്നോട് കുടെയുള്ള യാത്രയില്‍ സന്തോഷവതി ആയിരുന്നു . അതെ എന്‍റെ ജീവിത സഖി എന്ന് ഞാന്‍ കരുതിയ പെണ്‍കുട്ടിയെയും കൊണ്ടുള്ള യാത്ര ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു . എന്തിനധികം പറയുന്നു ദൈവത്തെ പോലും മറന്നു ഞാനവളെ സ്നേഹിച്ചു. എനിക്ക് കിട്ടിയ ഒരു നിധിയായി മനസ്സില്‍ കാത്തു സൂക്ഷിച്ചു.



എന്‍റെ അമിതമായ സന്തോഷമാണോ, അതോ അഹങ്കാരമാണോ കാരണം എന്നറിയില്ല . അപ്രതീക്ഷിതമായി ഉണ്ടായ ഒരു കൊടുങ്കാറ്റില്‍. ഞാന്‍ വളരെയധികം പിടിച്ചു നിന്നെങ്കിലും എന്‍റെ വള്ളം മറിഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല , ഞാന്‍ ഉണരുമ്പോള്‍ അവള്‍ എന്റെയടുതുണ്ടായിരുന്നു, പക്ഷെ എന്‍റെ വള്ളവും തുഴയും എനിക്ക് നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഞാന്‍  വിഷമിച്ചില്ല കാരണം ഞാന്‍ സ്നേഹിച്ചവള്‍ എന്‍റെ കൂടെ ഉണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ആ സന്തോഷവും അധികം നീണ്ടു നിന്നില്ല .അധികം വൈകാതെ അവള്‍ എന്നില്‍ നിന്നും നടന്നകലാന്‍ തുടങ്ങി. എന്‍റെ ജീവിതമാകുന്ന വള്ളവും, തുഴയും , നഷ്ടപെട്ടിട്ടും . അതിലും വലുതായി ഞാന്‍ കരുതിയ അവള്‍ . എന്‍റെ ബാക്കിയുള്ള  ജീവനും കൊണ്ട് അവളുടെ ജീവിതത്തിലേക്ക് എന്നെ തനിച്ചാക്കി നടന്നകലുന്നത് നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകളില്‍ കൂടി  ഞാന്‍ കണ്ടു.



അതെ വഴിയില്‍ വച്ച് എന്‍റെ വള്ളത്തില്‍ കയറാനിരുന്ന പലരെയും ഒഴിവാക്കി, കണ്ടില്ലെന്നു നടിച്ചു അവളെ മാത്രം കയറ്റി യാത്ര ചെയ്ത എനിക്ക്  എന്‍റെ ജീവിതമാകുന്ന നൌകായും.  സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എന്‍റെ ഭാവിയും ഒക്കെയാകുന്ന  ആ തുഴയും  നഷ്ടപ്പെട്ടപ്പോള്‍ അവള്‍ പോയി എന്നെ തനിച്ചാക്കി...................
.......

ഒരു പൂവിന്‍റെ വിലാപം



അരുമയാമീ മലര്‍വാടിയില്‍ ,
ഒരുകോണില്‍   നില്‍ക്കുമെന്നെ നീ കണ്ടുവോ
എന്‍ നറുതേന്‍ നുകരുവാന്‍ എന്നരുകില്‍ വന്നിരുന്നെങ്കിലും
നീയെന്‍  സാമീപ്യം കൊതിചിരുന്നുവോ.

ഓ എന്‍ ചിത്രശലഭമേ നിന്‍ സാമീപ്യം
കൊതിക്കുന്നുവിന്നു ഞാന്‍ .
കാലമാം കോലം മാറ്റിയേന്‍ രൂപമറിയാതെ
ഇന്ന് ഞാന്‍ കൊതിക്കുന്നു നിന്‍ സ്പര്‍ശനം

എന്‍ സുഗന്ധമാം വശ്യതയാണ് നീ
കാംഷിച്ചതെന്നറിയാതെ , എന്നിലെ
നൊമ്പരം മറന്നീടുകില്ലെങ്കിലും ഞാന്‍,
വസന്തമേ എന്നെ നീ കൊഴിചീടുമോ
എന്ന ശങ്കയാല്‍ , വീക്ഷിചീടുന്നു
നിന്റെയീ ജീവിതം.

എങ്കിലും നീ മറക്കരുതോരിക്കലും
എന്ജീവിതചക്രം കൊഴിചോരെന്‍
ഇതളുകള്‍  പോല്‍ കൊഴിഞ്ീടും
നിന്‍ ചിറകുകള്‍ . ഒരിക്കലെന്‍
മാറോടു ഒന്നുചെരുവാന്‍...........